ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, ഡോ. റെബേക്ക പോത്തൻ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, സുജ ജോൺ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി വിജു പോൾ, ട്രഷറർ ബെഞ്ചമിൻ സാമുവൽ, ഭദ്രാസന അസംബ്ലി അംഗം സിബു തോമസ്, മലങ്കര അസോസിയേഷൻ അംഗം ബെഞ്ചമിൻ സാമുവൽ, എബി കുര്യാക്കോസ്, ജോർജ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
ഇടവക വികാരി ഫാ. റോയ് പി. ജോർജ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.